Sunday, July 4, 2010

Kerala History 22

106. ശ്രീ പത്മനാഭ ക്ഷേത്രത്തില്‍ മുറജപം, ഭദ്രദീപം എന്നിവ ആരംഭിച്ച തിരുവിതാംകൂര്‍ രാജാവ്:
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ

107. തിരുവിതാംകൂര്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാജാവ്:
കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ

108. കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയുടെ ദിവാന്‍ ആരായിരുന്നു?
രാജാ കേശവദാസന്‍

109. കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയുടെ ദിവാന്‍ ആയിരുന്ന കേശവദാസന് രാജ എന്ന പദവി നല്കിയത് ആരായിരുന്നു?
മോര്‍ണിംഗ്ടണ്‍ പ്രഭു

110. കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ രചിച്ച നാട്യശാസ്ത്ര കൃതി ഏത്?
ബാലരാമഭരതം

No comments: