Sunday, July 4, 2010

Kerala History 24

116. രാമപുരത്ത് വാര്യര്‍, കുഞ്ചന്‍ നമ്പ്യാര്‍ ഏത് തിരുവിതാംകൂര്‍ രാജാവിന്റെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്?
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ

117. തിരുവനന്തപുരത്തെ ചാലകമ്പോളം പണികഴിപ്പിച്ച ദിവാന്‍ ആര്?
രാജാ കേശവദാസന്‍

118. വേലുത്തമ്പി ദളവ ജനിച്ച തലക്കുളം ഏത് ജില്ലയില്‍ ആണ്?
കന്യാകുമാരി ജില്ലയില്‍

119. കൊല്ലത്ത് ഹജൂര്‍ കച്ചേരി ആരംഭിച്ച ദിവാന്‍ ആര്?
വേലുത്തമ്പി ദളവ

120. ധര്‍മ്മരാജ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന തിരുവിതാംകൂര്‍ രാജാവ് ആര്?
കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ

No comments: